കരൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Malayalam Health Tips

Malayalam health tips about fatty liver. What are the symptoms of fatty liver. Fatty Liver Causes, Symptoms, and Treatment by Dr. Anish Kumar - Senior Consultant at aster MIMS Calicut).



കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നതുമൂലം ഉണ്ടാകുന്ന ഒരുവിഭാഗം മാറ്റങ്ങളെയാണ് ഫാറ്റിലിവര്‍ എന്നുപറയുന്നത്. മദ്യപിക്കുന്നവരില്‍ ഈ മാറ്റങ്ങള്‍ മദ്യപാനംമൂലമുള്ള കരള്‍രോഗത്തിന്റെ തുടക്കവും മദ്യം നിര്‍ത്തിയില്ലെങ്കില്‍ അത് കരള്‍വീക്കത്തിലേക്ക്  (Cirrhosis) പരിണമിക്കാനും സാധ്യതയുള്ളതാണ്.

ഭക്ഷണനിയന്ത്രണവും വ്യായാമവും ഫാറ്റിലിവര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികളിലും ഫാറ്റിലിവര്‍ കൂടുതലായി കാണപ്പെടുന്നു.



ധാരാളം മരുന്നുകള്‍ ഫാറ്റിലിവറിന് നല്‍കാനെന്ന പേരില്‍ വിപണിയില്‍ ഉണ്ടെങ്കിലും ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ഫാറ്റിലിവര്‍ എന്ന് രോഗനിര്‍ണയം നടത്തുന്നത് ഭൂരിപക്ഷം പേരിലും ഇല്ലാത്തരോഗം കണ്ടെത്തുന്നതാണ്. ഗുരുതരമായ ഫാറ്റിലിവര്‍ ആണെങ്കില്‍, കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനമുണ്ടെങ്കില്‍ മാത്രമേ മറ്റു കാരണങ്ങളൊന്നുമില്ലെങ്കില്‍ ഫാറ്റിലിവര്‍ എന്ന് പറയാന്‍ കഴിയൂ. ഇവിടെത്തന്നെ ശ്രദ്ധിക്കേണ്ടത്, ഹൃദയാഘാതവും മസ്തിഷ്കാഘാതവും തടയാനുള്ള ചികിത്സകളിലാണ്. കാരണം ഇതിന് കാരണമാവുന്ന ഘടകങ്ങള്‍ ചികിത്സിച്ചാല്‍ ഫാറ്റിലിവര്‍ നിയന്ത്രണവിധേയമാകുന്നതാണ്.



No comments:

Theme images by fpm. Powered by Blogger.