നെഞ്ചെരിച്ചിൽ, പുളിച്ച് തികട്ടൽ മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്...
വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും. ചിലരില്‍ പുളിരസം തികട്ടിവരാറുമുണ്ട്. ഗ്രാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ‘ഗര്‍ഡ്’ എന്ന ഈ അവസ്ഥയെ ആയുര്‍വേദത്തില്‍ ‘അമ്ളപിത്തം’ എന്നാണ് പറയുക.
നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതെങ്ങനെ..?
പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ എന്ന വാല്‍വിന്‍െറ താളംതെറ്റിയ പ്രവര്‍ത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന കാരണം. താഴേക്ക് മാത്രം തുറക്കാനാവുന്ന ഒരു വാതില്‍ ആണ് ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ അഥവാ വൃത്തപേശികള്‍. ഭക്ഷണം അന്നനാളത്തിലേക്ക് കടന്നുവരുമ്പോള്‍ ഈ വാല്‍വ് തുറക്കുകയും ആഹാരം ആമാശയത്തിലേക്ക് കടക്കുകയും ചെയ്യും. ഭക്ഷണം കടന്നുകഴിഞ്ഞാല്‍ ഉടനെ വാല്‍വ് താനേ അടയും. എന്നാല്‍, വാല്‍വ് ദുര്‍ബലമാകുമ്പോഴും ഇടക്കിടെ വികസിക്കുമ്പോഴും പകുതി ദഹിച്ച ഭക്ഷണങ്ങളും അമ്ളരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ കടക്കുന്നു. ഇങ്ങിനെ സംഭവിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക.
അസമയത്തും ആവശ്യത്തിലധികവുമായി കഴിക്കുന്ന ഭക്ഷണങ്ങളും നെഞ്ചെരിച്ചിലിന് വഴിയൊരുക്കാറുണ്ട്. കൂടാതെ ചിലയിനം ഭക്ഷണങ്ങളും ആമാശയത്തിലെ ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശരിയാകാതെ വരുന്നതും നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. പുളി, ഉപ്പ്, എരിവ്, മസാല എന്നിവയുടെ കൂടിയ തോതിലുള്ള ഉപയോഗവും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്.
ദഹനരസങ്ങളും ആസിഡും ആമാശയത്തിലത്തെുകയും അവക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലും നെഞ്ചെരിച്ചിലില്‍ വരാം. കഴിച്ച ഉടനെ കിടക്കുക, കുനിയുക എന്നിവയും മദ്യപാനം, പുകവലി തുടങ്ങിയ ഘടകങ്ങളും നെഞ്ചെരിച്ചില്‍ കൂട്ടാറുണ്ട്. പ്രമേഹം, ആസ്തമ തുടങ്ങിയ രോഗങ്ങളും നെഞ്ചെരിച്ചില്‍ വര്‍ധിപ്പിക്കാറുണ്ട്.
No comments: