തൈറോയ്ഡ് ക്യാൻസർ എങ്ങനെ തടയാം ? How to Prevent Thyroid Cancer | Arogyam

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ഏറ്റക്കുറച്ചിലിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു വഴി വയ്ക്കുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കൂടുന്നത് ഹൈപ്പര്‍ തൈറോയ്ഡിനും കുറയുന്നത് ഹൈപ്പോയ്ക്കു വഴിയൊരുക്കുന്നു. കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിലെ മുഴ അഥവാ ആദംസ് ആപ്പിള്‍ എന്നറയിപ്പെടുന്ന ഭാഗത്തിനു തൊട്ടു താഴെയായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയുമ്പോള്‍ ടിസിഎച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ഇതാണ് ഹൈപ്പോ തൈറോയ്ഡിനു വഴിയൊരുക്കുന്നത്. തൈറോയ്ഡ് ഇന്നത്തെ കാലത്ത് സാധാരണയെങ്കിലും തൈറോയ്ഡ് ക്യാന്‍സറിനെക്കുറിച്ചു നാമധികം ചിന്തിയ്ക്കാറില്ലെന്നതാണ് സത്യം. തൈറോയ്ഡ് ക്യാന്‍സര്‍ അത്ര അധികം കണ്ടു വരുന്നതല്ലെങ്കിലും ഇന്നത്തെ കാലത്ത് ഇത് വര്‍ദ്ധിച്ചു വരുന്നുമുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ മറ്റേതു ക്യാന്‍സറിനേയും പോലെ അത്ര പെട്ടെന്നു തന്നെ വെളിപ്പെടുന്നില്ലെന്നതാണ് ഇതിനേയും അപകടകാരിയാക്കുന്നത്. ഏതു ക്യാന്‍സറിനേയും പോലെ തന്നെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഇത് ചികിത്സിച്ചില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാകുകയും ചെയ്യും.






പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഈ പ്രത്യേക ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നത്. പാരമ്പര്യമായി വരുന്ന ജീനുകള്‍ കാരണം തൈറോയ്ഡ് ക്യാന്‍സറുണ്ടാകാം. ഇതല്ലാതെ റേഡിയേഷന്‍ അഥവാ അണുപ്രസരണവും ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. സ്ത്രീകളില്‍ 30-40കളില്‍ ഈ ക്യാന്‍സര്‍ സാധ്യത കൂടുന്നു. പുരുഷന്മാരില്‍ 60-70 കളിലാണ് ഇതിന്റെ സാധ്യതയെന്നു വേണം, പറയുവാന്‍.

No comments:

Theme images by fpm. Powered by Blogger.